ചെങ്ങന്നൂര്‍: മഴുക്കീര്‍ മേല്‍ മഹാവിഷ്ണുക്ഷത്രത്തില് മൂലം ഭാഗവത സപ്താഹയജ്ഞത്തിനും, ദശാവതാരച്ചാര്ത്തിനും തുടക്കമായി. സപ്താഹയജ്ഞം ഏപ്രില്‍ 13നും, ചാര്‍ത്ത് 14നും സമാപിക്കും. ഇന്ന് വൈകിട്ട് ഏഴിന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചറുടെ മതപ്രഭാഷണം. 12ന് വൈകിട്ട് 7.30ന് ഭക്തിഗാനസുധ.
13ന് രാവിലെ 10.30ന് അവഭൃഥസ്നാനഘോഷയാത്ര. ഉച്ചയ്ക്ക് 12ന് പ്രഥമ ശ്രീവിഷ്ണുകീര്ത്തി പുരസ്ക്കാരസമര്‍പ്പണവും, സാംസ്ക്കാരികസമ്മേളനവും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം കുമാരന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ഗോപിനാഥന് നായര്‍ അദ്ധ്യക്ഷത വഹിക്കും. പ്രഥമ വിഷ്ണൂകീര്ത്തി പുരസ്ക്കാരം കുമാരനില്‍ നിന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഏറ്റുവാങ്ങും. ക്ഷേത്ര വെബ്സൈറ്റിന്റെ ഉദ്ഘാടനം കുമ്മനം രാജശേഖരനും, ചികിത്സാ ധനസഹായവിതരണം ദേവസ്വം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബി.കേശവദേവും നിര്‍വ്വഹിക്കും. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തംഗം മനു തെക്കേടത്ത് സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ടിന്റെ ഉദ്ഘാടനം കുമ്മനം രാജശേഖരന് നിര്‍വ്വഹിക്കും.
14ന് വൈകിട്ട് ഏഴിന് ശ്രീവിഷ്ണു ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കലാസംഗമം. വിഷു മഹോത്സവദിവസമായ 15ന് രാവിലെ നാലിന് വിഷുക്കണി ദര്‍ശനം, ആറിന് അഖണ്ഡനാമജപയജ്ഞം, വൈകിട്ട് അഞ്ചിന് താലപ്പൊലി എതിരേല്‍പ്പ്, രാത്രി 9.30ന് ഗാനമേള, 11ന് നടക്കുന്ന കരിമരുന്ന് പ്രയോഗത്തോടെ സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: