ചേര്‍ത്തല: പെന്ഷന് പരിഷ്ക്കരണം അട്ടിമറിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 2014 ജൂലൈ മാസത്തില്‍ പ്രാബല്യത്തില്‍ വരേണ്ട ശമ്പളപരിഷ്ക്കരണം ശമ്പളപരിഷ്ക്കരണം നടപ്പാക്കുവാന്‍ കമ്മീഷനെ നിയമിച്ചുവെങ്കിലും കാലാവധി നീട്ടിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും വഞ്ചിക്കുന്ന സമീപനമാണ് കൈക്കൊണ്ടതെന്ന് യോഗം കുറ്റപ്പെടുത്തി. പി.കെ. വാസപ്പന്നായര് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍. ചന്ദ്രന് നെടുമ്പ്രക്കാട്, എസ്. മുരളീധരന്, ആര്. മോഹനന്, മുരളി പള്ളിപ്പുറം, എന്‍. ഹരിഹരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: