മുഹമ്മ: സാമൂഹ്യനീതി വകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം മാനസിക-ശാരീരിക വൈകല്യമുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം നഷ്ടപ്പെടുന്നതായി പരാതി ഉയരുന്നു. ജില്ലയില്‍ 1,500 ഓളം മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ന്യായമായി ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ട് അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ അലംഭാവമാണ് കാലതാമസത്തിന് കാരണം.
മാസം ആയിരം രൂപ സ്കോളര്‍ഷിപ്പും യൂണിഫോമും പഠനോപകരണങ്ങളും ഉള്‍പ്പെടെ പ്രതിവര്‍ഷം 14,200 രൂപയാണ് ലഭിക്കേണ്ടത്. എന്നാല്‍ 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് 6,000 രൂപ മാത്രമാണ്. ഗ്രാമപഞ്ചായത്തുകള്‍ 50 ശതമാനവും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ 25 ശതമാനം തുകയുമാണ് വിഹിതമായി നല്‍കേണ്ടത്. ഈ തുക വാങ്ങി നല്‍കേണ്ട ഉത്തരവാദിത്വം സാമൂഹ്യനീതി വകുപ്പിനാണ്. അവര്‍ യഥാസമയം വിഹിതം വാങ്ങി നല്‍കാറില്ല
പഠന കാലാവധി അവസാനിച്ചിട്ടും യൂണിഫോം അലവന്‍സും പഠനോപകരണങ്ങളും ലഭിച്ചിട്ടില്ല. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ക്കണമെന്ന നിര്‍ദേശം പല പഞ്ചായത്തുകളും നടപ്പാക്കാറില്ല. ഇത്തരം ഗ്രാമസഭകളില്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ചട്ടമുണ്ട്. എന്നാല്‍ ഇത് പാലിക്കാറില്ല. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനോ ആനുകൂല്യം കൈപ്പറ്റുന്നതിനോ ഗുണഭോക്താക്കള്‍ എത്തിയാല്‍ ഐസിഡിഎസ് ഓഫീസറെ കണ്ടുകിട്ടാറില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: