അമ്പലപ്പുഴ: ബോധവത്കരണത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ ആരോഗ്യവകുപ്പ് പൊടിക്കുമ്പോഴും ഹോട്ടലുകളിലെയും പഴക്കടകളിലെയും മായം കലര്‍ന്ന ഭക്ഷണ വസ്തുക്കളുടെ വില്പന തടയാന്‍ നടപടിയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ വിഷയങ്ങളെ അധികരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തുന്ന ആരോഗ്യവകുപ്പാണ് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയത്തില്‍ നടപടി സ്വീകരിക്കാത്തത്.
പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജനയജ്ഞം, പകര്‍ച്ചേതര രോഗനിയന്ത്രണ പരിപാടി, പൊതുജന്യ രോഗനിയന്ത്രണ പരിപാടി, കുടുംബക്ഷേമ പ്രജനന ശിശു ആരോഗ്യ പദ്ധതി, ക്ഷയരോഗ നിയന്ത്രണ പരിപാടി, മദ്യമുക്തി, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടി എന്നിവയുടെ പേരില്‍ സര്‍വേ, റാലി, റോഡ് ഷോ, തെരുവുനാടകം, വിളംബര ജാഥ, സെമിനാര്‍, ആരോഗ്യ സന്ദേശയാത്ര, മെഗാ ക്യാമ്പ് തുടങ്ങി നിരവധി പരിപാടികളാണ് താലൂക്ക് കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്.
എന്നാല്‍ ഇത്രയേറെ പരിപാടികള്‍ നടത്തിയിട്ടും മായം കലര്‍ത്തുന്ന കച്ചവടക്കാര്‍ക്കെതിരെ പരിശോധനകള്‍ ശക്തമാക്കാന്‍ നടപടിയില്ല. പ്രദേശത്ത് പകര്‍ച്ചവ്യാധി പടര്‍ത്തുന്ന തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്ക്കെതിരെയോ മായം കലര്‍ന്ന ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്ക്കെതിരെയോ പരാതി നല്കിയാല് ഇത്തരം പരാതികള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന നിയമവും ലംഘിക്കപ്പെടുന്നു. പകരം ഇത്തരത്തിലുള്ള കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങി പരാതിക്കാരുടെ വിവരങ്ങള്‍ നല്കി പരാതികള്‍ കാറ്റില്‍പ്പറത്തുകയാണ് നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: