ചേര്‍ത്തല: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി, പ്രതിരോധ സംവിധാനം ഒരുക്കാതെ അധികാരികള്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷബാധയ്ക്കുള്ള റാബിസ് വാക്സിന് ലഭ്യമല്ലാതായതോടെ ജനങ്ങള്‍ ഭയാശങ്കയിലായി. ചേര്‍ത്തല മാര്‍ക്കറ്റ് പരിസരം, കമ്പിക്കാല് ജങ്ഷന്, നഗരസഭാ ഓഫീസ് അങ്കണം, കെഎസ്ആര്‍ടിസി, മൂന്നാംകര, ദേവീക്ഷേത്രമൈതാനം, താലൂക്കാശുപത്രി, മണവേലി, വയലാര്‍പാലം, വടക്കേ അങ്ങാടിക്കവല, വേളോര്‍വട്ടം, 11-ാം മൈല്‍-അരീപ്പറമ്പ് റോഡ്, ഇകെ കവല എന്നിവിടങ്ങളില്‍ നായ ശല്യം രൂക്ഷമാണ്. ദിനംപ്രതി ആയിങ്ങള് എത്തുന്ന ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് പരിസരം തെരുവുനായകളുടെ താവളമായി മാറിയതോടെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെ കാല്‍നടയാത്ര പോലും ദുസഹമായി. ഇരുചക്രവാഹന യാത്രക്കാരെയാണ് നായ ശല്യം കൂടുതല്‍ ബാധിക്കുന്നത്.
നിരവധി പേരാണ് ദിവസേന നായയുടെ കടിയേറ്റ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ എത്തുന്നത്. താലൂക്കാശുപത്രിയില്‍ പോലും ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യമാണ്, നായയുടെ കടിയേറ്റ് എത്തുന്നവരെ കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. കഴിഞ്ഞദിവസം തുറവൂര്‍, വളമംഗലം മേഖലകളില്‍ നിരവധിപേര്‍ക്ക് നായകടിയേറ്റിരുന്നു. നായയ്ക്ക് പേവിഷബാധയുള്ളതായി അഭ്യൂഹം പരന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: