ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗകവാടത്തിനുസമീപം തെരുവുനായ ശല്യം രൂക്ഷമായി. ഇവിടെ എത്തുന്ന രോഗികളും ഇവിടെ നിന്നും പുറത്തേക്കു പോകേണ്ട രോഗികളും ബന്ധുക്കളും നായശല്യം രൂക്ഷമായതിനെതുടര്‍ന്ന് ഭീതിയിലാണ്. നൂറിലധികം തെരുവുനായ്ക്കളും നായക്കുട്ടികളുമാണ് ആശുപത്രി കൈയടക്കിയിരിക്കുന്നത്. ജീവന് പണയം വെച്ചാണ് ഇവിടെ എത്തുന്നവര്‍ തിരികെ പോകുന്നത്. നായ്ക്കള്‍ ഇവിടെ പെറ്റുപെരുകുകയാണ്. മനുഷ്യന് കടിയേറ്റാല്‍ പേവിഷബാധ ചികിത്സയ്ക്കുളള മരുന്നുകള്‍ ആശുപത്രിയില്‍ ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: