കായംകുളം: ഒരേ പേരിലും ഒരേ മേല്‍വിലാസത്തിലുമുള്ള രണ്ട് ആധാര്‍ കാര്‍ഡുമായി മാഹീന്. കണ്ടല്ലൂര്‍ തെക്ക് മഹിമയില്‍ മാഹീനാണ് രണ്ട് ആധാര്‍ കാര്‍ഡ് ലഭിച്ചത്. പേരും വിലാസവും ഫോട്ടോയും ഒന്നുതന്നെയാണെങ്കിലും വ്യത്യസ്ത ആധാര്‍ നമ്പറുകളും ജനനതീയതിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിട്ട് നാളുകളായി കാത്തിരിക്കുന്നവര്‍ക്ക് ഇപ്പോഴും കിട്ടിയിട്ടില്ല. അപ്പോഴാണ് ഒരാള്‍ക്ക് രണ്ട് ആധാര്‍ കാര്‍ഡ് വിതരണം ചെയ്തത്. ഇത് ആധാറിന്റെ സുതാര്യതയില്‍ തന്നെ സംശയമുയര്‍ത്തുന്നു. ഗ്യാസ് ഏജന്‍സിയിലും ബാങ്കിലും ഏതു നമ്പര്‍ ഉപയോഗിച്ചു ലിങ്ക് ചെയ്യണമെന്നറിയാതെ വിഷമിക്കുകയയാണ് മാഹീന് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: