ആലപ്പുഴ: മാവേലിക്കര സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. പോലീസ് മര്‍ദ്ദനമേറ്റ വിവരം ആശുപത്രി അധികൃതര്‍ രേഖാമൂലം അറിയിച്ചിട്ടും അവഗണിച്ച പശ്ചാത്തലത്തിലാണ് എസ്ഐക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചത്. മാന്നാര്‍ കുരട്ടിക്കാട് ആസാദ് മന്‍സിലില്‍ ഷീജ അസീസിന്റെ പരാതിയിലാണ് നടപടി.
പരുമല ജോണ്‍വില്ലയില്‍ റോസമ്മയുടെയും ബാബുവിന്റെയും വീട് ഷീജ 10,000 രൂപ അഡ്വാന്‍സും 1000 രൂപ പ്രതിമാസ വാടകയും നിശ്ചയിച്ച് വാടകയ്ക്കെടുത്തതായി പരാതിയില്‍ പറയുന്നു.എന്നാല്‍ താമസത്തിനു ചെന്നപ്പോള്‍ വൈദ്യുതി കണക്ഷന് ഇല്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അഡ്വാന്‍സ് തിരിച്ചു ചോദിച്ചു. എന്നാല്‍ വിരോധം തീര്‍ക്കാന്‍ ഉടമസ്ഥന് മാന്നാര്‍ സ്റ്റേഷനില്‍ പരാതി നല്കി. മാന്നാര്‍ സ്റ്റേഷനിലെത്തിയ തന്നെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
2014 മേയ് 27 മുതല്‍ ജൂണ്‍ 11 വരെ പരാതിക്കാരി മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തന്റെ ശരീരത്തിലുള്ള മുറിവുകള്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഉണ്ടായതാണെന്ന് പരാതിക്കാരി ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. മേയ് 27ന് സംഭവം സംബന്ധിച്ച് മാവേലിക്കര എസ്ഐക്ക് ആശുപത്രി അധികൃതര്‍ രേഖാമൂലം അറിയിപ്പ് നല്‍കിയതിന്റെ പകര്‍പ്പും കമ്മീഷന് മുമ്പാകെ ഹാജരാക്കി. എന്നാല്‍ കമ്മീഷനില്‍ പോലീസ് സമര്‍പ്പിച്ച വിശദീകരണത്തില്‍ ഇത്തരമൊരു അറിയിപ്പ് ലഭിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. സ്റ്റേഷനില്‍ പരാതിക്കാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുത്ത് അനേ്വഷണം നടത്തണമായിരുന്നുവെന്ന് കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവില്‍ പറഞ്ഞു. ഇത് ഗുരുരമായ വീഴ്ചയാണെന്നും കമ്മീഷന് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: