ആലപ്പുഴ: നാലംഗ സംഘത്തിന്റെ വെട്ടേറ്റ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരാരിക്കുളം കാട്ടൂര്‍ കൂട്ടുങ്കല്‍ വീട്ടില്‍ ജോസഫിന്റെ മകന് മോന്‍സി ജോസഫി (34)നെയാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടരയോടെ കാട്ടൂര്‍ ഗുരുമന്ദിരത്തിനു സമീപം വച്ചായിരുന്നു സംഭവം.
വീട്ടില്‍ നിന്നും സമീപത്തെ പള്ളിയില്‍ പോയി മടങ്ങി വന്ന യുവാവിനെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് അവശനാക്കുകയും പിന്തിരിഞ്ഞ് ഓടാന്‍ ശ്രമിച്ച ഇയാളെ അക്രമസംഘം ഇവരുടെ കൈയിലുണ്ടായിരുന്ന മാരകായുധങ്ങള്‍ വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൈപ്പത്തി അറ്റ് തൂങ്ങുകയായിരുന്നു. മയക്കുമരുന്ന് മാഫിയ സംഘമാണു അക്രമത്തിനു പിന്നിലെന്ന് പറയപ്പെടുന്നു. മണ്ണഞ്ചേരി പോലീസ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: