ചേര്‍ത്തല: ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയില്‍ സര്‍ക്കാര്‍ മദ്യവില്‍പ്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രദേശവാസികള്‍ ചേര്‍ന്ന് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മുനിസിപ്പല്‍ 13-ാം വാര്‍ഡ് പോലീസ് സ്റ്റേഷനു സമീപം മദ്യവില്‍പ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശ്രീനാരായണ മെമ്മോറിയല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മദ്യവില്‍പ്പനശാല ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സല്‍മ സുനില്‍, എസ്. അജയകുമാര്‍, ഡി. ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: