ആലപ്പുഴ: പുന്നപ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിനായി പ്രീ ഫാബ് സാങ്കേതിക വിദ്യയുപയോഗിച്ച് 75 ദിവസം കൊണ്ടാണ് 2400 ചതുരശ്ര അടി ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. 44 ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിച്ചിരുന്നതെങ്കിലും 39.85 ലക്ഷം രൂപയേ ചെലവായുള്ളൂ. എഫ്എസിറ്റി ഉത്പാദിപ്പിക്കുന്ന ഗ്ലാസ് ഫൈബര്‍ റീന്ഫോര്സ്ഡ് ജിപ്സം പാനലുകളുപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. അടിത്തറയുടെ മുകളില്‍ പ്ലിന്ത് ബീമില്‍ ഉറപ്പിച്ച കമ്പികളില്‍ ജിപ്സം പാനലുകള്‍ ക്രെയിനിന്റെ സഹായത്തോടെയാണ് ഉറപ്പിച്ചിരിക്കുന്നത്. പാനലുകള്‍ നിരത്തി അതിന്റെ മുകളില്‍ ചെറിയ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്താണ് സ്ലാബുകള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രീ ഫാബ് സാങ്കേതികവിദ്യയുപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഭാരക്കുറവ്, ചൂടുകുറവ്, ജലപ്രതിരോധം, ചിതല്പോലുള്ള കീടങ്ങളെ പ്രതിരോധിക്കല്‍, ഊര്‍ജലാഭം എന്നീ പ്രത്യേകതകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: