എടത്വ: എടത്വ-കളങ്ങര-രാമങ്കരി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യമുയരുന്നു. റോഡ് തകരാറിലായതിനാല്‍ ഇതുവഴിയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിലച്ചിട്ട് ഒരു മാസം പിന്നിട്ടു. നീരേറ്റുപുറം കുടിവെള്ള പദ്ധതിക്കു പൈപ്പിടാന്‍ കുഴിയെടുത്ത ശേഷം റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ അപകടം പതിവായതോടെയാണ് ഇതു വഴിയുള്ള ഗതാഗതം നിലച്ചത്. ഈ റൂട്ടില്‍ കൂടി കളങ്ങര-ആലപ്പുഴ, കളങ്ങര-ചങ്ങനാശേരി ഭാഗത്തേക്ക് പത്തോളം സര്‍വീസുകളാണു നടത്തിയിരുന്നത്. പൈപ്പിടുന്നതിന് എടുത്ത കുഴി പല ഭാഗത്തും മൂടിയെങ്കിലും ടാറിങ് നടത്താത്തതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ താഴുന്നതു പതിവാണ്. അമ്പലപ്പുഴ-തിരുവല്ല സംസക്കഥാനപാതയെയും ആലപ്പുഴ-ചങ്ങനാശേരി എസി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും എടത്വ വഴി ഹരിപ്പാട്ടേക്ക് എളുപ്പത്തില്‍ എത്താവുന്നതുമായ പാതയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: