വൈക്കം: വൈക്കം സത്യഗ്രഹ സമരവുമായി അടുത്തു ബന്ധമുള്ള ഗോസായി മഠം സംരക്ഷിക്കണമെന്നാവശ്യം ശക്തമാവുന്നു. കച്ചേരികവലയില്‍ നഗര ഹൃദയത്തിലുള്ള ഈ കെട്ടിടം തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലുള്ളതാണ്. ഇത് സ്വകാര്യ വ്യക്തിക്ക് ഫര്‍ണ്ണിച്ചര്‍ കട നടത്താന്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഭാരതത്തിന്റെ നാനാതുറകളില്‍നിന്ന് സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ സത്യാഗ്രഹികള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നത് ഇവിടെയായിരുന്നു.
മഹാത്മാഗാന്ധി ബോട്ടുജട്ടിയില്‍ നിന്ന് കാല് നടയായി വന്ന് പേര് രജിസ്റ്റര്‍ ചെയ്്തതും ഇവിടെയാണ്. സത്യഗ്രഹ സ്മൃതികളുണര്‍ത്തുന്ന പൈത്യക കെട്ടിടങ്ങള്‍ സംരിക്ഷിക്കാന്‍ കോടതിയും,സര്‍ക്കാരും നിര്‍ദ്ദേശം നല്കുമ്പോഴും ഈ കെട്ടിടത്തിന്റെ ചരിത്ര പ്രധ്യന്യം തിരുവിതാംകൂര്‍ ദേവസ്വം അധികാരികള്‍ അറിയില്ലന്ന് നടിക്കുകയാണ്. വാടകക്കാരന് കെട്ടിടം രൂപമാറ്റം വരുത്തുകയും ദേവസ്വം ബോര്‍ഡിന്റെ ബോര്‍ഡ് മാറ്റുകയും വാടക കുടിശിക വരുത്തുകയും ചെയ്തിട്ടും നോക്കുകുത്തിയായിനില്ക്കുകയാണ് ദേവസ്വം ഭരണാധികാരികള്‍ ഗോസായി മഠം വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരമാക്കി സംരക്ഷിക്കണമെന്ന് പൊതുജനങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികാരികളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: