ആലപ്പുഴ: ദേശീയപാതയുടെ ആലപ്പുഴ ബൈപാസിന്റെ നിര്‍മാണപ്രവര്‍ത്തനം സുഗമമാക്കാന്‍ പൗരാവലിയുടെ ശ്രമദാനവും. നാടിന്റെ സ്വപ്നസാക്ഷാത്കാരത്തില്‍ ഭാഗമാകുകയെന്ന താത്പര്യത്തോടെ വിവിധ മേഖലകളിലുള്ളവര്‍ ഇതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാനായ കെ.സി. വേണുഗോപാല്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാണോദ്ഘാടനത്തിനു മുന്നോടിയായി ഏപ്രില്‍ ഒമ്പതിന് വൈകീട്ട് നാലിന് ശക്തി ഓഡിറ്റോറിയം മുതല്‍ കൊമ്മാടി വരെ കൂട്ടയോട്ടം സംഘടിപ്പിക്കും.
ഏപ്രില്‍ 10ന് രാവിലെ കളപ്പുരയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയെ തുടര്‍ന്നാണ് കൊമ്മാടിയില്‍ 10.30ന് ഉദ്ഘാടനചടങ്ങ് നടക്കുക. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏഴിന് വൈകിട്ട് 5.30ന് കളര്‍കോടു നിന്ന് കൊമ്മാടി വരെ സൈക്കിള്‍-ബൈക്ക് റാലിയും വിവിധ ദിവസങ്ങളില്‍ കലാപരിപാടികളും സംഘടിപ്പിക്കും. രാഷ്ട്രീയ കക്ഷികളുടെയും ട്രേഡ് യൂണിയനുകളുടെയും സന്നദ്ധ-യുവജന-സാംസ്കാരിക സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്പിസി കേഡറ്റുകള്‍ തുടങ്ങി സമസ്തമേഖലയിലെയും ആളുകളെ പങ്കെടുപ്പിച്ചാണ് കലാപരിപാടികളും ഘോഷയാത്രയും സൈക്കിള്‍-ബൈക്ക് റാലിയും കൂട്ടയോട്ടവും നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: