ചേര്‍ത്തല: കെഎസ്ഇബി വിജിലന്‍സ് വിഭാഗം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ വൈദ്യുതി മോഷണം ക്രമക്കേട് എന്നിവയുടെ പേരില്‍ രണ്ടു കോടി രൂപ പിഴയീടാക്കി. 183 വൈദ്യുതി മോഷണകേസുകളും 110 ക്രമക്കേടുകളും കണ്ടുപിടിച്ചു. ഹൗസ്ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ രാത്രികാല അനധികൃത വൈദ്യുതി ഉപയോഗത്തിന്റെ പേരില്‍ 18 ലക്ഷം രൂപ പിഴ ഈടാക്കി. അരൂര്‍ മേഖലയില്‍ മത്സ്യസംസ്കരണശാലകളില് നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തി. അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എസ്.എം. ലത്തീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: