പൊന്‍കുന്നം: കെട്ടിട നികുതി വര്‍ദ്ധനവിലെ അപാകതകള്‍ പരിഹരിച്ചുകൊണ്ട് നികുതിദായകരുടെ ആശങ്കകള്‍ ദുരീകരിക്കുവാന്‍ ചിറക്കടവ് പഞ്ചായത്തധികൃതര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന് ആവശ്യപ്പെട്ടു. വീട്ടുകരം വര്‍ദ്ധനവിലെ അശാസ്ത്രീയതക്കെതിരെ ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലം പൊത്താറായ ചെറു വീടുകള്‍ക്ക് ഭീമമായ നികുതി അടയ്ക്കണമെന്ന നോട്ടീസുകള്‍ വീട്ടുടമകള്‍ക്ക് ലഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് നികുതിദായകര്‍ക്ക് ഡിമാന്റ് നോട്ടീസ് പോലും കിട്ടിയിട്ടില്ല. സാമ്പത്തിക വര്‍ഷം തീരാറാകുമ്പോഴും പഞ്ചായത്ത് ഭരണ നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിജു മണക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജേഷ് കര്‍ത്ത, എ.എസ്. റെജികുമാര്‍, എം.ജി. വിനോദ്, ഗോപി പാറാംന്തോട്, അനില്‍ മാമ്പള്ളി, പി.ആര്. ഗോപന്, പി.ആര്. ദാസ്, വി.ആര്. രഞ്ജിത്ത്, റ്റി.ജി. രാജേഷ്, മനോജ് ഗോപാല്‍, കെ. ജയപ്രകാശ്, രാദുല്ദാസ്, ഉഷാകൃഷ്ണപിള്ള, ഉഷാ ശ്രീകുമാര്‍, ജയശ്രീ ജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: