ആലപ്പുഴ: ഒടുവില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. ഓഫിസിന്റെ ഉദ്ഘാടനം മാര്‍ച്ച് 28ന് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ രജിസ്ട്രാര്‍ ഓഫീസും ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫീസുമാണു ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിന് എതിര്‍വശമുള്ള പുതിയ മന്ദിരത്തിലേക്കു മാറ്റി പ്രവര്‍ത്തിപ്പിക്കുക.
ഒന്നേകാല്‍ വര്‍ഷമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കിടക്കുന്ന സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാത്തതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എം. ജയമോഹന് മനുഷ്യാവകാശ കമ്മിഷനു പരാതി നല്കി. വിശദീകരണം തേടിയ കമ്മിഷനോട് 28ന് ഓഫിസ് ഉദ്ഘാടനം ചെയ്യുമെന്നു രജിസ്ട്രേഷന് വകുപ്പ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: