വെല്ലിംഗ്ടണ്‍: ലോകകപ്പിലെ നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലിന് ഇരട്ട സെഞ്ചുറി. ഇതോടെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ റെക്കോര്‍ഡ് ഗുപ്റ്റില്‍ സ്വന്തമാക്കി.
ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് ഗുപ്റ്റിലിന്റേത്. രോഹിത് ശര്‍മ വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ 264 റണ്‍സാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ആന്ദ്രേ റസല്‍ എറിഞ്ഞ നാല്‍പ്പത്തി എട്ടാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് ഗുപ്റ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. 163 പന്ത് നേരിട്ട ഗുപ്റ്റില്‍ 24 ഫോറും 11 സിക്സും ഉള്‍പ്പടെ 237 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഏകദിന ചരിത്രത്തിലെ ആറാം ഇരട്ട സെഞ്ചുറി, ന്യൂസിലന്‍ഡ് താരം ഏകദിനത്തില്‍ നേടുന്ന ആദ്യ ഇരട്ട സെഞ്ചുറി, ഈ ലോകകപ്പിലെ രണ്ടാം ഇരട്ട സെഞ്ചുറി, ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍, കിവീസ് താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍, ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ തുടങ്ങി നിരവധി റിക്കാര്‍ഡുകളാണ് ഗുപ്റ്റില്‍ വെല്ലിംഗ്ടണില്‍ നേടിയത്.
ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ സച്ചിന് തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ, ക്രിസ് ഗെയ്ല് എന്നിവരുടെ പട്ടികയിലേയ്ക്കാണ് ഗുപ്റ്റിലും എത്തിയത്. ഇതില്‍ രോഹിത് ശര്‍മ രണ്ടു ഇരട്ട സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: