മുക്കൂട്ടുതറ: വീട്ടമ്മയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്തൃവീട്ടിലുള്ളവര്ക്കെതിരെ എരുമേലി പോലീസ് കേസെടുത്തു. മുട്ടപ്പള്ളി ആസാദ് മന്‍സില്‍ അന്‍സറിന്റെ ഭാര്യ അര്‍ഷാന (19)യാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. കുടുംബവഴക്കിനെത്തുടര്‍ന്ന് അര്‍ഷാന ദേഹത്ത് മണ്ണെണ്ണഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ വീട്ടില്‍ നിന്നും ഇറങ്ങിഓടുകയും തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലാക്കുകയും ചെയ്തു.
എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം കഴമ്പില്ലാത്തതാണെന്നും എരുമേലി എസ്ഐ എം.എസ്. രാജീവ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞതോടെ സ്വര്‍ണമടക്കം പണയം വച്ചതടക്കമുള്ള കാര്യങ്ങളെച്ചൊല്ലിയാണ് വഴക്കുണ്ടായതെന്നും പറയുന്നു. എന്നാല്‍ മുക്കൂട്ടുതറ സിപിഎം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറികൂടിയായ അന്‍സറിന്റെ രാഷ്ട്രീയ പോലീസ് സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമാച്ചുകളയാന്‍ നീക്കങ്ങള്‍ നടത്തുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: