ചാരുംമൂട്: എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അക്രമം നടന്ന നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളേജില്‍ മാര്‍ച്ച് 15ന് നടത്താനിരുന്ന പിടിഎ യോഗം എസ്എഫ്ഐക്കാര്‍ മുടക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ 11ന് പിടിഎ യോഗം വിളിച്ചത്.
യോഗത്തിനെത്തിയ രക്ഷകര്‍ത്താക്കളെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തടയുകയയിരുന്നു. പിടിഎ യോഗത്തില്‍ 10 വിദ്യാര്‍ത്ഥി പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്ന ആവശ്യം കോളജ് മാനേജ്മെന്റ് നിരാകരിച്ചു. ഇതോടെ യോഗത്തിനു എത്തിയ രക്ഷകര്‍ത്താക്കളെ കോളേജ് കവാടത്തില്‍ സമരക്കാര്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് യോഗം നടന്നില്ല. മികച്ച പഠന നിലവാരം പുലര്‍ത്തുന്ന കോളേജിനെ തകര്‍ക്കാന്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ആസൂത്രിത നീക്കം നടക്കുകയാണെന്ന് നേരത്തെ മാനേജ്മെന്റ് ആരോപിച്ചിരുന്നു.
ഇതിനെ ശരിവയ്ക്കുന്ന രീതിയിലാണ് സംഭവം. എസ്എഫ്ഐ ജില്ലാ നേതാവിന്റെ പിടിവാശിയാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന എസ്എഫ്ഐയുടെ നിലപാടിനെതിരെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും രക്ഷിതാക്കളും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: