പട്ടാമ്പി: പട്ടാമ്പിയിലെ പാതയോരങ്ങളില്‍ മാലിന്യനിക്ഷേപം വ്യാപകം. കോഴിമാലിന്യം, ഇറച്ചിക്കടകളിലെ മാലിന്യം, തട്ടുകട മാലിന്യം തുടങ്ങിയവയാണ് വ്യാപകമായി തള്ളുന്നത്. രാത്രികാലങ്ങളില്‍ തെരുവുവിളക്കുകള്‍ കത്താത്ത മേഖലകളാണ് മാലിന്യംതള്ളാനുള്ള സ്ഥലങ്ങളായി തിരഞ്ഞെടുക്കുന്നത്.
മാലിന്യനിക്ഷേപം നടത്തുന്ന സ്ഥലങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. രാത്രിയില്‍ തെരുനായ്ക്കള്‍ മുമ്പില്പ്പെടുന്നതുമൂലം വാഹനയാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്നത് സ്ഥിരം സംഭവമാണ്. ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത് കൂടുതലും ഇരുചക്രവാഹനങ്ങളാണ്.
പട്ടാമ്പി പാലത്തിന് സമീപവും മാലിന്യനിക്ഷേപം വ്യാപകമാകുന്നുണ്ട്
. പ്ലാസ്റ്റിക് കവറുകളിലും മറ്റും കൊണ്ടുവരുന്ന മാലിന്യം പാലത്തില്‍നിന്ന് വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇതുമൂലമുള്ള ദുര്‍ഗന്ധവും പരിസരത്ത് അസഹ്യമായിരിക്കയാണ്. ‘മാലിന്യം തള്ളരുത്’ എന്ന മുന്നറിയിപ്പുബോര്‍ഡുകള്‍ പലേടത്തും വെച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്.
ഇതോടൊപ്പം പട്ടാമ്പിപെരുമ്പിലാവ് പാതയില്‍ തെരുവുവിളക്കുകള്‍ പലതും കത്താത്തത് കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കും മറ്റുമായി നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന പാതയായിട്ടും അപകടമേഖലകളില്‍ യാതൊരു മുന്നറിയിപ്പുബോര്ഡുകളും ഇല്ല.
സ്ഥിരം അപകടങ്ങള്‍ നടക്കുന്ന ഞാങ്ങാട്ടിരി ഇറക്കം, കൂട്ടുപാത തുടങ്ങിയയിടങ്ങളില്‍ മുന്നറിയിപ്പുബോര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവ കേടായ സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: