ശ്രീനഗര്‍ : കനത്ത മഴയും മണ്ണിടിച്ചിലും മൂലം ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്കുള്ള 300 കിലോമീറ്റര്‍ ദേശീയപാത അടച്ചിട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഈ ഭാഗത്തേയ്ക്കുള്ള വിമാന ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപം ഇന്നലെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാചര്യത്തിലാണ് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുന്നത്. ഇവിടേയ്ക്ക് ഒഴിവാക്കാനാകാത്തവര്‍ ട്രാഫിക് കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്നും ഗതാഗതവകുപ്പ് ഔദ്യോഗിക വക്താവ് അറിയിച്ചു.
കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഈ റോഡ് ശനിയാഴ്ചയാണ് ഗതാഗതത്തിനായി തുറന്നത്. ജമ്മുവിലേക്കുള്ള വിമാന യാത്രയും നിര്‍ത്തിവെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സംസ്ഥാന മന്ത്രിമാര്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: