കല്‍പ്പറ്റ: സന്നദ്ധ സംഘടനയായ പീപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം എട്ടിന് വയനാട് ചുരത്തില്‍ കരിന്തണ്ടന് സ്മൃതിയാത്ര നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് അടിവാരത്തുനിന്നും ആരംഭിക്കുന്ന സ്മൃതിയാത്ര വൈകുന്നേരം അഞ്ചുമണിക്ക് ലക്കിടി ചങ്ങലമരച്ചുവട്ടില്‍ സമാപിക്കും.
കരിന്തണ്ടന്റെ പിന്തലമുറക്കാരായ കണ്ണൂര്‍, വയനാട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പണിയ വിഭാഗക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും. വേലായുധന് അപ്പണവയല്‍, എന്‍.പി. പത്മനാഭന്, ഉണ്ണികൃഷ്ണന് പണപ്പൊയില്‍, എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കും.
പരമ്പരാഗത വേഷങ്ങളുടെയും, തുടിയുടെയും, വനിതാ ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെയായിരിക്കും പരിപാടി നടക്കുക. വൈകുന്നേരം അഞ്ചുമണിക്ക് ലക്കിടി ചങ്ങലമരച്ചുവട്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ഹുന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യാതിഥിയാകും.
പി.ആര്. വിജയന് അധ്യക്ഷത വഹിക്കും. പള്ളിയറ രാമന്, ടി.വി. രാഘവന്, ഇ.കെ. സോമന്, രാജു പേരാവൂര്‍, എന്നിവര്‍ പ്രസംഗിക്കും. പരിപാടിയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വാസുദേവന്‍ ചീക്കല്ലൂര്‍, ചെടയന്‍ അപ്പണവയല്‍, വേലായുധന് അപ്പണവയല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: