ആലപ്പുഴ: ഓട്ടോ റിക്ഷാ സ്റ്റാന്‍ഡുകളില്‍ ഓട്ടോ ടാക്സികള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രത്യേക സ്റ്റാന്‍ഡുകള്‍ നിര്‍ണയിക്കാന്‍ തീരുമാനം. ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയന് സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.
മാര്‍ച്ച് ഒമ്പതിന് വീണ്ടും യോഗം ചേരാന്‍ തീരുമാനമായി. ഇതിനു മുമ്പ് ആലപ്പുഴ ആര്‍ടിഒയുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തില്‍ ഓട്ടോ ടാക്സികള്‍ക്കും പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്താന്‍ സൗകര്യപ്രദമായ സ്ഥലം പരിശോധന നടത്തി കണ്ടെത്തണമെന്നാണ് തീരുമാനം. ഓട്ടോറിക്ഷകളുടെ നിരക്കില്‍ ഓട്ടോ ടാക്സികള്‍ ഓടുന്നതിനെതിരെ ആരോപണമുണ്ടായി. യോഗത്തില്‍ ആര്‍ടിഒ, ഡിവൈഎസ്പി, ഷാജി (ബിഎംഎസ്), ജയലാല്‍ (സിഐടിയു), ബാബു ജോര്‍ജ് (ഐഎന്‍ടിയുസി), പുഷ്പരാജന്‍, ഇ.കെ. ജയന്, ഡി. പ്രേംചന്ദ്, കെ.എഫ്. ലാല്‍ജി (എഐടിയുസി) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: