തിരുവനന്തപുരം : ഇന്നത്തെ കാലത്ത് സത്യസന്ധരായ നേതാക്കന്മാര് കുറവാണെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ജെ.ബി കോശി. ഇന്ന് അധികാരത്തിനും പണത്തിനും വേണ്ടി അഡ്ജസ്റ്റ്മെന്റ് നടത്തുന്നവരാണ് നേതാക്കളിലധികവും. അത്തരക്കാരല്ലാത്ത നേതാക്കളും നമുക്കിടയിലുണ്ട്. പക്ഷേ അവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്.ഇലങ്കത്ത് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ദേശരത്നം അവാര്‍ഡ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
കെടിഡിസി ചെയര്മാന് വിജയന്‍തോമസ് അധ്യക്ഷനായ ചടങ്ങില്‍ മേയര്‍ അഡ്വ.കെ ചന്ദ്രിക, മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ഗാന്ധി സ്മാരകനിധി ചെയര്മാന് പി. ഗോപിനാഥന് നായര്‍, ജയ്ഹിന്ദ് സിഇഒ കെ.പി മോഹനന്, ബ.ജെപി ദേശീയ കൗണ്‍സില്‍ അംഗം എം.എസ് കുമാര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര് തമ്പാന്, ക്യാപ്റ്റന്‍ പി.കെ.ആര് നായര്‍, ഡോ.എം കൃഷ്ണന് നായര്‍, പൂവച്ചല്‍ സദാശിവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: