കായംകുളം: കായലിലെ ഉപജലപാത വീണ്ടെടുക്കുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്തുന്ന യുഡഎഫ് ജില്ലാ പഞ്ചായത്തംഗം കെ.പി. ശ്രീകുമാറിനും യുഡിഎഫ് ജനപ്രതിനിധികള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സി.കെ. സദാശിവന് എംഎല്‍എ അറിയിച്ചു.
ആലപ്പുഴ മെഗാടൂറിസം പദ്ധതിയുടെ ഭാഗമായി കായംകുളത്ത് ഹൗസ്ബോട്ട് ടെര്‍മിനല്‍ അടക്കമുള്ള പദ്ധതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഹൗസ്ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍ അടക്കമുള്ള ജലവാഹനങ്ങള്‍ക്കും യഥേഷ്ടം കടന്നുവരുന്നതിനും, കായംകുളം ജലോത്സവം സുഗമമായി നടത്തുന്നതിനും നിലവിലുള്ള ഉപജലപാത വീണ്ടെടുക്കുക എന്ന പൊതുസമൂഹത്തിന്റെ ആവശ്യം മാത്രമാണ് നിവേദനമായി ജലവിഭവ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയിട്ടുള്ളത്.
എംഎല്‍എ കരിമണല്‍ സാന്നിദ്ധ്യം മറച്ചുവച്ചു എന്നു പറയുന്ന ജില്ലാ പഞ്ചായത്തംഗം വ്യക്തിഹത്യ നടത്താതെ യുഡിഎഫ് സര്‍ക്കാരിനെകൊണ്ട് അത് ഖനനം ചെയ്യുന്നതിനുവേണ്ടിയുള്ള നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത്. എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണം എന്ന് പറയുന്നവര്‍ യുഡിഎഫ് സര്‍ക്കാരിനെതിരെയാണ് അന്വേഷണം നടത്താന്‍ ആവശ്യപ്പെടേണ്ടതെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: