മുവാറ്റുപുഴ: ശ്രീകുമാര ഭജനക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഒന്‍പതു വയസുകാരി മരിച്ചു. നെടുമറ്റം ബിനോഷിന്റെ മകള്‍ അഭിനയയാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരുക്കുണ്ട്. ഒരാളുടെനില ഗുരുതരമായി തുടരുന്നു.കാവടി ഘോഷയാത്രക്ക് ശേഷം രാത്രി ഒമ്പതരയ്ക്ക് അമ്പലത്തില്‍ വെടിക്കെട്ട് നടക്കുമ്പോഴാണ് അപകടം.
അന്തരീക്ഷത്തിലേക്ക് വിട്ട ഗുണ്ട് വായുവില്‍ വെച്ച് പൊട്ടതെ താഴെ വീണ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവരെ മുവാറ്റുപുഴ നിര്‍മല,കോലഞ്ചേരി മെഡിക്കല്‍ മിഷന് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: