പാലാ: ബൈപാസ് റോഡില്‍ കാര്‍ തെന്നിമറിഞ്ഞ് യുവാവ് അപകടത്തില്‍പ്പെട്ടു. ചെറുപുഷ്പം ടോം(40)ആണ് അപകടത്തില്‍ പ്പെട്ടത്. ഇന്നലെ ഉച്ചയോടെ ബൈപാസ് റോഡില്‍ കോട്ടേപാലം ഭാഗത്താണ് അപകടം. സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തിയതിനേതുടര്ന്ന് ഇവിടെ ബൈപാസ് റോഡ് നിര്‍മ്മാണം ഭാഗീകമായി മുടങ്ങുകയായിരുന്നു.ഇതേതുടര്‍ന്ന് ടാറിംഗ് പൂര്‍ത്തിയാകാത്ത ഭാഗത്ത് കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.സാരമായി പരിക്കേറ്റ യുവാവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യവ്യക്തിയുടെ റോഡ് അടഞ്ഞുപോകുമെന്നതിനാല് ഇവിടെ സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ ഉടമ അനുവദിക്കുന്നില്ല. റോഡ് നിര്‍മ്മിച്ചു നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചിട്ടും വീട്ടിലേക്കുള്ള റോഡ് പൊതുറോഡാകുമെന്നതിനാല് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഉടമ. ഇതോടെ റോഡ് നിര്‍മ്മാണം ഈഭാഗത്ത് തടസ്സപ്പെട്ടിരിക്കുകയാണ്. സംരക്ഷണഭിത്തിയില്ലാത്ത ഇവിടെ വാഹനങ്ങള്‍ അപകടത്തില്പെടുമെന്നതിനാല് വേലി കെട്ടി ഇവിടെ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. കോഴാ റോഡില്‍ നിന്നും തുടങ്ങുന്ന കയറ്റത്തിന് മുകളിലുള്ള വളവ് വീതികൂട്ടുന്ന പ്രവര്‍ത്തനവും ഏറെക്കുറെ തടസ്സപ്പെട്ടിരിക്കുകയാണ്. ബൈപാസ് റോഡിലെ ഇരുപ്രവേശന കവാടങ്ങളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേ തര്‍ക്കം നീളുന്നത് ഇവിടെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് തടസ്സമാവുകയാണ്. ഇവിടുത്തെ 100 മീറ്റര്‍ ദൂരത്തില്‍ റോഡിന് ആറ് മീറ്റര്‍പോലും വീതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: