പാലക്കാട്: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കൊടുമ്പ് വില്ലേജ് ഓഫീസ് റോഡില്‍ രത്നവേല്‍(65) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒറ്റപ്പാലം എന്‍.എസ്.എസ് കോളജ് ജംഗ്ഷനിലാണ് അപകടം.
പാലപ്പുറത്തെ ഐസ് ഫാക്ടറി ജീവനക്കാരനായ രത്നവേലിനെ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: ശാന്തകുമാരി. മക്കള്‍: ശെന്തില്‍കുമാര്‍, കവിത, സുന്ദരരാജന്. മരുമക്കള്‍: ദേവി, രാമകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: