കല്ലടിക്കോട്: വേനല്‍ ശക്തമായതോടെ ഡാമുകളും മറ്റു ജലാശയങ്ങളും വറ്റിത്തുടങ്ങി. കാഞ്ഞിരപ്പുഴ, ശിരുവാണിഡാമുകളില് വെള്ളം നല്ലതോതില്‍ കുറഞ്ഞു. കുന്തിപ്പുഴ, ചൂരിയോട് പുഴ, തുപ്പനാട് പുഴ എന്നിവയും വറ്റിത്തുടങ്ങി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കാഞ്ഞിരപ്പുഴ ഡാമില്‍ വന്‍തോതിലാണ് വെള്ളം കുറയുന്നതെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളില്‍ തടയണ നിര്മിക്കാറുണ്ടെങ്കിലുംഇത്തവണ അതുണ്ടായിട്ടില്ല.
ഇതുമൂലം പുഴകളെല്ലാം നീര്‍ച്ചാലുകളായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് തടയണനിര്മിച്ചിരുന്നത്. എന്നാല്‍ പല പഞ്ചായത്തുകളിലും തൊഴിലുറപ്പു ജോലികള്‍ പാതിവഴിയില്‍ നിന്നതോടെ തടയണ നിര്‍മാണം അനിശ്ചിതത്വത്തിലാണ്. ശിരുവാണി ഡാമില്‍ വെള്ളം കുറഞ്ഞതോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: