കൊച്ചി: ചെറുകിട നിക്ഷപക സംഗമത്തില്‍ സംസ്ഥാനത്തിനകത്തു നിന്ന് കാര്യമായ പങ്കാളിത്തമില്ലാത്തത് വിമര്‍ശന വിധേയമാകുന്നു. വിദേശത്തുനിന്ന് 74 ബയര്മാരടക്കം 336 ബയറര്മാരും 150 സെല്ലര്‍മാരും മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.
ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മീറ്റ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും സംസ്ഥാനത്തെ ചെറുകിട സംരംഭകരെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു എന്ന പരാതിയാണുയരുന്നത്. ഗള്‍ഫ് സംരംഭകരാണ് കൂടുതലായും മീറ്റില്‍ പങ്കെടുക്കുന്നത്.
മീറ്റിന്റെ ഭാഗമായി 150 സെല്ലര്‍മാരും 300 ബയര്‍മാരും തമ്മില്‍ ഏതാണ്ട് മുന്‍കൂട്ടി നിശ്ചയിച്ച 5000ഓളം മീറ്റുകള്‍ നടക്കുമെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ്ഓഫ് കൊമേഴ്സ്ആന്റ് ഇന്‍ഡസ്ട്രീസ് ദേശീയവൈസ് പ്രസിഡന്റ് പങ്കജ് ആര് പട്ടേല്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മീറ്റിന്റെ ട്രേഡ്ആന്റ് ഇന്‍ഡസ്ട്രി പാര്‍ട്ണറായ എഫ്ഐസിസിയാണ ്മീറ്റിലേക്കുള്ള ദേശീയ-അന്തര്‍ദ്ദേശീയ ബയര്‍മാരെ എത്തിച്ചത്. കര്‍ക്കശമായ പരിശോധനകള്‍ക്ക് ശേഷമാണ്മീറ്റിലേക്കുള്ള ബയര്‍മാരെ എഫ്ഐസിസിതെരഞ്ഞൈടുത്തത്എന്നാണ് അവകാശപ്പെടുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വഴിയിലെ തടസ്സങ്ങള്‍ സര്‍ക്കാര്‍ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ ചുവപ്പുനാട സമ്പ്രദായം ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെകുഞ്ഞാലിക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വ്യവസായ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന് ഐഎഎസ് രചിച്ച ‘ദ റൈസ്ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി’ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ്ഓഫീസേഴ്സ് അസോസിയേഷന് പ്രസിദ്ധീകരിച്ച സെല്ലര്‍ ഡയറക്ടറി, ബയര്‍ ഡയറക്ടറി, എന്ട്രപ്രെനേഴ്സ്ഗൈഡ് എന്നിവയും പ്രകാശനം ചെയ്തു.
കേരള സര്ക്കാറിന്റെവ്യവസായ-വാണിജ്യ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡയറക്ടറേറ്റ്ഓഫ് ഇന്ഡസ്ട്രീസ്ആന്റ്കൊമേഴ്സ്, ഡയറക്ടറേറ്റ്ഓഫ് ഹാന്റ്ലൂംസ്ആന്റ്ടെക്സ്റ്റൈല്സ്, കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല്ഡെവലപ്മെന്റ്കോര്പ്പറേഷന് , കേരള ഇന്ഡസ്ട്രിയല്ഡെവലപ്മെന്റ്കോര്പ്പറേഷന്സ് കേരള സ്മോള്‍സ്കെയില്‍ ഇന്ഡസ്ട്രീസ്ഡെവലപ്മെന്റ്കോര്പ്പറേഷന് കേരള ബ്യൂറോഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് എന്നിവയുടെസഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫുഡ് പ്രൊസ്സസ്സിംഗ് (ഫുഡ്ആന്റ്സ്പൈസസ്), കൈത്തറി, ടെക്സ്റ്റൈല്‍സ്, ഗാര്‍മെന്റ്സ്, റബ്ബര്‍, മരവ്യവസായങ്ങള്‍, ആയുര്‍വേദ, ഹെല്‍ബല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കരകൗശലം, ബാംബൂ തുടങ്ങിയ പരമ്പരാഗത മേഖല എന്നിങ്ങനെ 7 വിഭാഗങ്ങളാണ് ബിടുബി മീറ്റില്‍ കേരളം കാഴ്ചവെക്കുന്നത്എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ രംഗങ്ങളിലെ പ്രമുഖ കമ്പനികളൊന്നും പങ്കെടുക്#ാത്തത് ഇതിനകം മീറ്റിന്റെ നിറം കെടുത്തിയിട്ടുണ്ട്.
എക്സൈസ്- തുറമുഖ- ഫിഷറീസ് മന്ത്രി കെ. ബാബു, എംഎല്‍എമാരായ ബെന്നി ബഹ്നാന്, ഹെബി ഈഡന്, വ്യവസായ-ഐറ്റി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, ഡയറക്റ്റര്‍ പി.എം. ഫ്രാന്‍സിസ്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ദേശീയ വൈസ് പ്രസിഡന്റ് പങ്കജ് ആര്. പട്ടേല്‍, സംസ്ഥാന കൗണ്‍സില്‍ ചെയര്മാന് ജോര്‍ജ് മുത്തൂറ്റ്, ചെറുകിട വ്യവസായ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.പി. രാമചന്ദ്രന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: