പറവൂര്‍: പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് യൂണിറ്റും കാരുണ്യ ഫാര്‍മസിയും സര്‍ക്കാര്‍ അനുവദിച്ചതായി വി. ഡി. സതീശന് എംഎല്‍എ അറിയിച്ചു. കാരുണ്യ ഫാര്‍മസിക്ക് 116.63 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതില്‍ 34.76 ലക്ഷം രൂപ സിവില്‍ വര്‍ക്കുകള്‍ക്കും 81.87 ലക്ഷം രൂപ ഉപകരണങ്ങള്ക്കുമായിട്ടാണ് ചെലവഴിക്കുന്നത്.
ഡയാലിസിസ് യൂണിറ്റിനാവശ്യമായ രണ്ടായിരം ചതുരശ്രയടി കെട്ടിടം നേരത്തെതന്നെ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. 10 ഡയാലിസിസ് മെഷീനുകളും അതിനാവശ്യമായ അനുബന്ധ ഉപകരണങ്ങളും ഇതിനായി ഒരുക്കും.
പറവൂരിലെ ഡയാലിസിസ് യൂണിറ്റ് പൂര്‍ണ്ണമായും സൗജന്യമായി ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. കാരുണ്യ ഫാര്‍മസിയില്‍ 30% മുതല്‍ 50% വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: