മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ കായലോരമേഖല മാലിന്യനിക്ഷേപ കേന്ദ്രമാകുന്നതായി പരാതി. കൊച്ചി കായലിന് സമാന്തരമായുള്ള ദേശീയപാതയോരത്താണ് അനധികൃത മാലിന്യനിക്ഷേപം നടക്കുന്നത്. രാത്രിയില്‍ മാംസാവശിഷ്ടങ്ങളും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
മാലിന്യ നിക്ഷേപകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പോലീസ്, സിഐഎസ്എഫ് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കും മുതലെടുത്താണ് വ്യാപകമായ മാലിന്യനിക്ഷേപം നടത്തുന്നത്.
തുറമുഖത്തെ പറമ്പിത്തറ പാലത്തിന് സമീപത്തുനിന്ന് മാലിന്യനിക്ഷേപിച്ചവരെ സിഐഎസ്എഫ് അധികൃതര്‍ പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പോലീസ് രംഗത്തെത്തിയതാണ് തര്‍ക്കത്തിനിടയാക്കിയത്. സിഐഎസ്എഫിന് സുരക്ഷാചുമതല മാത്രമാണെന്നും പിടികൂടുന്ന വണ്ടികള്‍ക്ക് പിഴയടക്കാന്‍ അധികാരമില്ലെന്നുമായിരുന്നു പോലീസ്വാദം.
സംഭവത്തില്‍ ഭരണകേന്ദ്രങ്ങള്‍ നടത്തിയ സമീപനവും നിയമപ്രശ്നങ്ങളും ഇരുവിഭാഗത്തെയും പരസ്പരം മത്സരത്തിനിടയാക്കി. ഇതോടെ രാത്രികാല പട്രോളിങ്ങിനിടയിലും മാലിന്യനിക്ഷേപം കണ്ടാല്‍ നടപടിയെടുക്കാന്‍ കേന്ദ്ര ഏജന്‍സിയും മടിച്ചു. പോലീസാകട്ടെ രാത്രി പട്രോളിങ് നഗരറോഡുകളിലെ വാഹനപരിശോധനയിലൊതുക്കുകയും ചെയ്തു. ഇത് മുതലാക്കിയാണ് മാലിന്യ നിക്ഷേപ വാഹനങ്ങള്‍ വ്യാപകമായി തങ്ങളുടെ നിക്ഷേപകേന്ദ്രമാക്കി കൊച്ചി കായലോരത്തെ മാറ്റാനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: