കൊല്ലം: നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സില്‍ കേരള റീജിയണിന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകളെ ശിശു സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മികച്ച ശിശു സൗഹൃദ സ്കൂളുകള്‍ക്ക് അവാര്‍ഡ് നല്കുന്നു.
സ്കൂളുകളെ ശിശുസൗഹൃദമാക്കാനായിട്ടുള്ള അടിസ്ഥാനസൗകര്യങ്ങള്‍, വിനോദോപാധികള്‍, അന്തരീക്ഷം, പെരുമാറ്റം, പഠനരീതി, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രീപ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി എന്നീ വിഭാഗങ്ങളിലുള്ള ഏതുതരം സ്കൂളുകള്‍ക്കും അപേക്ഷിക്കാം.
സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന സ്കൂളിന് 25001 രൂപ ക്യാഷ് അവാര്‍ഡ്, മൊമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന സ്കൂളിന് മൊമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവയും ലഭിക്കും. പരിശോധനയില്‍ എ ഗ്രേഡ് നിലവാരം പുലര്‍ത്തുന്ന എല്ലാ സ്കൂളുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
മൂന്ന് ഘട്ടങ്ങളായുള്ള വിധി നിര്‍ണയം നടത്തുന്നത് ഈ മേഖലയിലെ വിദഗ്ധരുള്‍പ്പെടുന്ന പാനലാണ്. പ്രത്യേകം തയ്യാറാക്കിയ ഫോര്‍മാറ്റിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31. അപേക്ഷാഫോര്മാറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9633006145,
പ്രതികരിക്കാൻ ഇവിടെ എഴുതുക: