കൊല്ലം: ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തലക്കുളങ്ങള്‍ സംരക്ഷിക്കുന്ന ഒരു പദ്ധതി ജില്ലാപഞ്ചായത്ത് ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്. കേരള അസോസിയേഷന് ഫോര്‍ റൂറല്‍ ഡവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ ദേശീയ ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.ജയമോഹനെ അഡ്വ.നടയ്ക്കല്‍ ശശി പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.രാജേന്ദ്രന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ ഡോ.ഒ.വാസുദേവന്‍ വിഷയം അവതരിപ്പിച്ചു. ആര്.ഗോപകുമാര്‍ മോഡറേറ്റര്‍ ആയിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ്.എം, സിനി.എച്ച്.എസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
മുന്‍പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന്, ഗ്രാമപഞ്ചായത്ത് അംഗം അന്നമ്മ ചാക്കോ, ഏരൂര്‍ പഞ്ചായത്ത് മുന്‍വൈസ്പ്രസിഡന്റ് അജയന്, ഗോപാലകൃഷ്ണപിള്ള, ഡോ.രാഗിണി, ആര്.ശ്രീരാജ്, ആര്.ശ്രീജ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: