കൊല്ലം: നബാര്‍ഡിന്റെയും എന്ആര്എല്എമ്മിന്റെയും സഹായത്തോടെ കുടുംബശ്രീ ഏര്‍പ്പെടുത്തുന്ന മൈക്രോ ഫിനാന്‍സ് ജില്ലയില്‍ 60 കോടി രൂപ വിതരണം ചെയ്തു.
1988 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി വിവിധ ബാങ്കുകളുടെ സഹകരണത്തോടെയാണ് കുറഞ്ഞ പലിശ നിരക്കില്‍ തുക വിതരണം ചെയ്തത്.
രൂപീകരിച്ച് ആറുമാസം കഴിഞ്ഞ ഓരോ അയല്‍ക്കൂട്ടങ്ങള്‍ക്കും സിഡിഎസ് ഗ്രേഡിംഗ് കഴിഞ്ഞാലുടന്‍ ബാങ്ക് ലിങ്കേജ് ലോണിന് അപേക്ഷ നല്‍കാം. അയല്‍ക്കൂട്ടങ്ങളുടെ സമ്പാദ്യത്തിനനുസരിച്ച് രണ്ട് ലക്ഷം രൂപ മുതല്‍ ഏഴ് ലക്ഷം രൂപവരെ ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്നും പരസ്പര ജാമ്യ വ്യവസ്ഥയില്‍ ലോണ്‍ എടുക്കാം. മൂന്ന് വര്‍ഷംവരെ തിരിച്ചടവ് കാലാവധിയുള്ള ലോണ്‍ കൈപറ്റുന്നതിന് സെക്യൂരിറ്റി നല്‍കേണ്ടതില്ല. ഏഴു ശതമാനം കഴിച്ചുള്ള പലിശ സബ്സിഡിയായി കുടുംബശ്രീ വഹിക്കും.
കൃത്യമായി തിരിച്ചടക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് വീണ്ടും കുടുതല്‍ തുക ബാങ്കില്‍നിന്നും കുടുംബശ്രീ സഹായത്തോടെ നേടാവുന്നതാണ്. ഒരു ഗ്രൂപ്പിലെ ഏതാനും അംഗങ്ങള്‍ക്ക് മാത്രമായും ഗ്രൂപ്പിന്റെ തീരുമാനത്തിനു വിധേയമായി ലോണ്‍ എടുക്കാം. ലിങ്കേജ് ലോ എടുത്തിട്ടില്ലാത്ത മുഴുവന്‍ അയല്ക്കൂട്ടങ്ങളെയുംകൊണ്ട് ലോണ്‍ സ്വീകരിപ്പിച്ച് അയല്‍ക്കൂട്ടത്തിലെ സ്ത്രീകള്വഴി ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിന്റെ പുതിയ അധ്യായം കുറിക്കാനാണ് കുടുംബശ്രീ ജില്ലാമിഷന് ശ്രമിക്കുന്നത്. കുടുംബശ്രീ ജില്ലാമിഷനിലെ മൈക്രോ ഫിനാന്‍സ് ടീമാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.
ആവശ്യമായ സഹായത്തിനും സംശയനിവാരണത്തിനും ജില്ലാമിഷനില്‍ ആരംഭിച്ച ഹെല്പ്ലൈനില് അംഗങ്ങള്‍ക്ക് വിളിക്കാം. ഫോ: 8281770261, 9745977100.
പ്രതികരിക്കാൻ ഇവിടെ എഴുതുക: