കൊല്ലം: സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി 135 പേര് പോലീസ് പിടിയിലായി. കൊല്ലം സിറ്റി പോലീസ് പരിധിയിലാണ് ഇത്രയും പേര് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍, ഗുണ്ടകള്‍, ജാമ്യമില്ലാ വാറണ്ടുകാര് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
നൂറ്റിയിരുപത് പേരെ പകലും രാത്രിയുമായി നടത്തിയ സര്‍പ്രൈസ് റെയ്ഡില്‍ പിടികൂടി. റെയ്ഡിന്റെ ഭാഗമായി കൊല്ലം ബീച്ചില്‍ സംശയാസ്പദമായി കണ്ട പതിമൂന്ന് പേരെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നിട്ടുളളതും അതില്‍ രണ്ട് ബംഗാള്‍ സ്വദേശികളെ കൂടുതല്‍ പരിശോധനയ്ക്കായി സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയുമാണ്.
വരുംദിവസങ്ങളില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം സിറ്റി രഹസ്യാന്വേഷണ വിഭാഗവും ലോക്കല്‍ പോലീസും ശേഖരിക്കുന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാപക റെയ്ഡിന് ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: