ആലപ്പുഴ: ജില്ലയിലെ റെയില്‍വേ വികസന പദ്ധതികള്‍ക്ക് പ്രതീക്ഷ നല്കി അമ്പലപ്പുഴ-ഹരിപ്പാട് തീരദേശപാതയുടെ ഇരട്ടിപ്പിക്കലിന് ഇത്തവണത്തെ ബജറ്റില്‍ 55 കോടി അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ പത്ത് കോടി അനുവദിച്ചതിന് പിന്നാലെ അമ്പത്തിയഞ്ചു കോടി കൂടി അനുവദിച്ചതോടെ ഇവിടെ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തിയില്‍ കാര്യമായ പുരോഗതിയുണ്ടാകും. ചേപ്പാട്-കായംകുളം പാത നവീകരണത്തിന് ഒരുകോടിയും അനുവദിച്ചിട്ടുണ്ട്.
കുമ്പളം-എറണാകുളം പാത ഇരട്ടിപ്പിക്കലിന് 30 തോടി അനുവദിച്ചതും തീരദേശ റെയില്‍ യാത്രികര്‍ക്ക് ഗുണകരമാകും. ചെങ്ങന്നൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് 58 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേയുടെ ആധുനികവത്കരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റില്‍ പ്രാധാന്യം നല്കുന്നതിനാല് ഇതിനായി മാറ്റിവച്ചിട്ടുള്ള ഫണ്ടിന്റെ വിഹിതവും ജില്ലയിലെ വിവിധ സ്റ്റേഷനുകള്‍ക്ക് ലഭ്യമാക്കും.
തീരദേശ പാത ഇരട്ടിപ്പിക്കാതെ കൂടുതല്‍ വണ്ടികള്‍ അനുവദിച്ചതുകൊണ്ട് കാര്യമില്ല. നിലവില്‍ പാത ഇരട്ടിപ്പിക്കാത്തതിനാല്‍ പലപ്പോഴും ക്രോസിങ്ങിനായി ദീര്‍ഘദൂര വണ്ടികള്‍ പോലും പിടിച്ചിടുന്ന അവസ്ഥയാണ് തീരദേശ പാതയിലുള്ളത്. ഹരിപ്പാട്-അമ്പലപ്പുഴ പാതയില്‍ 12 വലിയ പാലങ്ങളും 34 ചെറിയ പാലങ്ങളും 10 അടിപ്പാതകളുമാണ് പൂര്‍ത്തിയാകാനുള്ളത്. ഇക്കാലയളവില്‍ ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 26 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
ഈ സാഹചര്യത്തിലാണ് 55 കോടി അനുവദിച്ചത് ശ്രദ്ധേയമാകുന്നത്. പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ സ്റ്റേയും ഉണ്ട്. പണം അനുവദിച്ചാലും സ്ഥലമേറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: