ആലപ്പുഴ: വൈറസ് രോഗമായ എച്ച്1എന്‍1, രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്കു പകരുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ. സഫിയ ബീവി അറിയിച്ചു. രോഗാണുക്കളാല്‍ മലിനമായ വസ്തുക്കള്‍ സ്പര്‍ശിച്ച ശേഷം കൈകള്‍ കഴുകാതെ മൂക്കിലും കണ്ണിലും വായിലും തൊട്ടാല്‍ രോഗബാധയുണ്ടാകും. സാധാരണ രീതിയില്‍ ഈ രോഗം ഗുരുതരമാകില്ലെങ്കിലും ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങളുള്ളവര്‍, പ്രമേഹരോഗികള്‍, വൃദ്ധജനങ്ങള്‍, എന്നിവരില്‍ രോഗം മാരകമായേക്കാം. അതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പുവെള്ളത്തില്‍ കഴുകുക. ശക്തമായ പനി, ജലദോഷം, തൊണ്ടവേദന, ചുമ, ക്ഷീണം, ഛര്‍ദ്ദില്‍, വയറിളക്കം, എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ചികിത്സാകേന്ദ്രത്തില്‍ ബന്ധപ്പെടണം. സ്വയം ചികിത്സ നടത്തരുത്. എച്ച്1 എന്‍1 രോഗചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: