കോട്ടയം: പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്ശഗ്രാം യോജനയില്‍ ഉള്‍പ്പെട്ട നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന സര്‍വ്വേ വിവരങ്ങളുടെ ഡേറ്റാ എന്‍ട്രി പൂര്‍ത്തിയായി. ഗ്രാമപഞ്ചായത്തില്‍ ഇപ്പോള്‍ സ്ഥിരതാമസമുളള 4777 കുടുംബങ്ങളുടെ വിവരങ്ങളാണ് സര്‍വ്വേയിലൂടെ ശേഖരിച്ചത്. ഇവ ആദര്ശഗ്രാമങ്ങള്ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന നടപടിയാണ് പൂര്‍ത്തീകരിച്ചത്.
ഗ്രാമപഞ്ചായത്തിനകത്തും പുറത്തുമുളള അക്ഷയകേന്ദ്രങ്ങള്‍, ജില്ലാ പ്രോജക്ട് ഓഫീസ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവ മുഖേനയാണ് ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ചത്. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കുന്നതിനായി ഏറ്റവും കൂടുതല്‍ എന്‍ട്രി ചേര്‍ക്കുന്ന അക്ഷയ സെന്ററിന് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിരുന്നതായി ആദര്‍ശഗ്രാമം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്മാന് തോമസ് കോട്ടൂര്‍ അറിയിച്ചു. പൊതുജനപങ്കാളിത്തതോടെ ആദര്ശഗ്രാമത്തിന്റെ ഒന്നാംഘട്ടമായ ഡേറ്റാ എന്‍ട്രി കൃത്യസമയത്ത് പൂര്‍ത്തീകരിക്കാനായത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പൊതുവിവരങ്ങള്‍, ആരോഗ്യ-ശുചിത്വ സ്വഭാവം, വീട്, പരിസര വിവരങ്ങള്‍, ജല-വെളിച്ച-ഊര്‍ജ ഉറവിടം, വസ്തു-തൊഴില്‍-കാര്‍ഷിക വിവരങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ എണ്ണം തുടങ്ങിയ ചോദ്യാവലി സര്‍വ്വേഫലമാണ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: