കോട്ടയം: വിശ്വകര്‍മ്മജരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നിയോഗിച്ച ഡോ. പി.എന്‍. ശങ്കരന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുക, വിശ്വകര്‍മ്മജരുടെ പരമ്പരാഗത തൊഴില്‍ സംരക്ഷിക്കുന്നതിനുവേണ്ടി ആധുനിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുക, വിശ്വകര്‍മ്മജരുടെ പെന്ഷന് പദ്ധതിയിലെ വാര്‍ഷിക വരുമാന പരിധി 3 ലക്ഷം രൂപയായി ഉയര്‍ത്തുക, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ വിശ്വകര്‍മ്മ പ്രാതിനിത്യം ഉറപ്പാക്കുക, ഗായത്രി സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
രാവിലെ 11ന് വിഎസ്എസ് ജില്ലാ മന്ദിരത്തില്‍നിന്നും മാര്‍ച്ച് ആരംഭിച്ചു. കളക്ട്രേറ്റ് ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സുധാ കുര്യന് ഉത്ഘാടനം ചെയ്തു. വിഎസ്എസ് ജില്ലാ പ്രസിഡന്റ് കെ.ആര്. സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ഉദയഭാനു, ജി. മണിയനാചാരി, ആനിക്കാട് ഗോപിനാഥ്, ജോസ് ഫ്രാന്‍സിസ്, നരിമറ്റം സദാനന്ദന്, പി.ജി. ചന്ദ്രബാബു, സരസമ്മ കൃഷ്ണന്, സുഷമാ ജയന്, എ. രാജന്, കെ.കെ. രാജപ്പന്, കെ.ഡി. നടരാജന്, പി.പി. മോഹന്‍, കെ.വി. ഷാജി, കെ.ബി. ബിജുമോന്, സദാശിവന് ചെമ്പ്, ടി.എ. രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: