തകഴി: ബിജെപി തകഴി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 26ന് വൈകിട്ട് അഞ്ചിന് ജനശക്തിസംഗമം എന്ന പേരില്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. തകഴി ക്ഷേത്ര ജങ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ അടുത്തകാലത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ എത്തിയവരടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.ജി. ഷിബുകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: