ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മുകാരനായ 14-ാം വാര്‍ഡ് പ്രതിനിധി ആനന്ദനെ തെരഞ്ഞെടുത്തു. കഴിഞ്ഞ മുപ്പതിനാണ് മുന്‍ പ്രസിഡന്റ് എം. ത്യാഗരാജന് പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് രാജിവച്ചത്. വോട്ടെടുപ്പിലൂടെയാണ് ആനന്ദന് പ്രസിഡന്റായത്. പതിനേഴംഗ പഞ്ചായത്ത് കമ്മറ്റിയില്‍, സിപിഎം എട്ട്, സിപിഐ ഒന്ന്, കോണ്‍ഗ്രസ് ഏഴ്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞടുപ്പില്‍ ആനന്ദന് ഒന്‍പത് വോട്ടുകളും കോണ്‍ഗ്രസിലെ ജോസിക്ക് ഏഴ് വോട്ടുകളുമാണ് ലഭിച്ചത്. ബിജെപി വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: