പാലക്കാട്: സെക്യൂരിറ്റി ജീവനക്കാരുടെ ജോലിസമയത്തെയും ആനുകൂല്യങ്ങളെയും കുറിച്ച് പഠിക്കാന്‍ കമ്മീഷനെയോ ഉദേ്യാഗസ്ഥരെയോ നിയോഗിച്ച് പഠനം നടത്തി ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് (ജുഡീഷ്യല്‍) അംഗം ആര്. നടരാജന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
സെക്യൂരിറ്റി ജീവനക്കാര്‍ 12 മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണെന്ന് ഉത്തരവില്‍ പറയുന്നു. ഏജന്‍സി വഴിയാണ് പലരും ജോലിക്ക് പ്രവേശിക്കുന്നത്. അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് വ്യക്തമാണെന്നും ഉത്തരവില്‍ പറയുന്നു.
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ച് ജോലിയില്‍ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാകണമെന്നും കമ്മീഷന് ഉത്തരവില്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഏജന്‍സികള്‍ തുച്ഛമായ തുകയാണ് ശമ്പളമായി നല്‍കുന്നത്. ഇത് അങ്ങേയറ്റം ചൂഷണമാണെന്നും ഉത്തരവിലുണ്ട്. എല്ലാ തൊഴില്‍ നിയമങ്ങളും തൊഴിലാളികള്‍ക്ക് ന്യായമായ വേതനം നല്‍കണമെന്ന് അനുശാസിക്കുന്നുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
മില്‍മയുടെ മലമ്പുഴ കാലിത്തിറ്റ പ്ലാന്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്ത കെ.വിജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.2014 മാര്‍ച്ച് ഒന്നിന് വിജയകുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്മീഷന് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: