പാലക്കാട്: അഖിലകേരള എഴുത്തച്ഛന് സമാജം ഫെബ്രുവരി 6ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്ന് തിരികൊളുത്തിയ തുഞ്ചത്തെഴുത്തച്ഛന്‍ ജീവിത സന്ദേശ വിമോചന രഥയാത്രയുടെ പാലക്കാട് ജില്ലാപര്യടനം പാലക്കാട് കലകേ്ടറേറ്റ് പരിസരത്ത് മുന്‍സിപ്പല്‍ ചെയര്മാന് പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാപ്രസിഡന്റ് മുടപ്പല്ലൂര്‍ സ്വാമിനാഥന് എഴുത്തച്ഛന് അധ്യക്ഷനായി.
തുഞ്ചത്തെഴുത്തച്ഛന്റെ ജാതി മാറ്റുന്നതിനുള്ള സ്ഥാപിത താല്പര്യക്കാരുടെ ഗൂഢാലോചന പരാജയപ്പെടുത്തുക, കേരള സര്‍ക്കാര്‍ നല്കുന്ന തുഞ്ചത്തെഴുത്തച്ഛന്‍ പുരസ്കാരം സി. രാധാകൃഷ്ണന് നല്‍കുന്നത് തടയുക, ചിറ്റൂര്‍ ഗുരുമഠം സര്‍ക്കാര്‍ ഏറ്റെടുക്കുക, എഴുത്തച്ഛന് സമുദായത്തിന് 3 ശതമാനം സംവരണം നല്‍കുക, സംവരണത്തിലെ ക്രീമിലെയര്‍ വ്യവസ്ഥ എടുത്തുകളയുക, തുഞ്ചന്‍ സമാധി ദിനത്തില്‍ പൊതു അവധി നല്‍കുക, കേരള സാഹിത്യ അക്കാദമി കോമ്പൗണ്ടിലും, കേരള സെക്രട്ടേറിയറ്റിലും എഴുത്തച്ഛന് പ്രതിമ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സന്ദേശയാത്ര പര്യടനം നടത്തുന്നത്.
സമാജം സംസ്ഥാന പ്രസിഡന്റും, സന്ദേശയാത്ര ക്യാപറ്റനുമായ ടി.കെ. ഗോപാലകൃഷ്ണന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ബി. വിജയകുമാര്‍, ജില്ലാസെക്രട്ടറി കാക്കാമട മോഹന്‍ദാസ്, എഴക്കാട് രാമകൃഷ്ണന്, കല്ലേരി രാധാകൃഷ്ണന് എഴുത്തച്ഛന് എന്നിവര്‍ പ്രസംഗിച്ചു. സന്ദേശയാത്ര ഇന്ന് വൈകുന്നേരം 5 മണിക്ക് ചിറ്റൂര്‍ ഗുരുമഠത്തില്‍ സമാപിക്കും. സമാപന സമ്മേളനം പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ശ്രീദേവി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: