മട്ടാഞ്ചേരി: ഗള്‍ഫുകാരന്റെ ഭാര്യയുമായി നടുവിട്ട പാര്‍ട്ടി മുന്ഭാരവാനിയെ ബ്രാഞ്ച് യോഗം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പെരുമ്പടപ്പിലാണ് സദാചാരവിരുദ്ധതയുടെ പേരില്‍ സഖാവിനെതിരെ നടപടിയുണ്ടായത്. കച്ചേരിപ്പടി കല്ലുംചിറ ബ്രാഞ്ചിലെ പ്രവര്ത്തകന്, സിഐടിയു കൊച്ചി മേഖലാ കണ്‍വീനര്‍, മട്ടാഞ്ചേരി ഹാള്‍ട്ട് കണ്‍വീനര്‍, ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കുഞ്ഞുമോന് എന്ന ലോറന്‍സിനെയാണ് പാര്‍ട്ടി പുറത്താക്കിയത്.
മാസങ്ങള്‍ക്ക് മുമ്പ് യുവതിയുമൊത്ത് നാടുവിട്ട സഖാവിനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ അണികളിലും ജനങ്ങള്ക്കുള്ളിലും ഏറെ പ്രതിഷേധമുയര്‍ന്നിരുന്നു.
യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടി സഖാവിന്റെ സദാചാരവിരുദ്ധ ചെയ്തികള്‍ക്കെതിരെ കഴിഞ്ഞകാലങ്ങളില്‍ നടന്ന മൗനസമ്മതമാണ് യുവതിയുമൊത്ത് നാടുവിടാന്‍ ഇടയാക്കിയതെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.
വിവാഹിതരായ രണ്ട് ആണ്മക്കളുടെ പിതാവാണ് കുഞ്ഞുമോന്. ഇതിനിടെ ഭര്‍ത്താവ് കുഞ്ഞുമോനെ കാണാനില്ലെന്ന് പോലിസില്‍ പരാതി നല്കാന് ശ്രമിച്ച ഭാര്യയെ പാര്‍ട്ടി ഇടപെട്ട് പിന്തിരിപ്പിച്ചതായും പറയുന്നു. ഗള്‍ഫുകാരന്റെ ഭാര്യയുമൊത്ത് നാടുവിട്ട സഖാവ് ഇപ്പോള്‍ ചെന്നൈയിലുണ്ടെന്നാണ് സൂചന.
പാര്‍ട്ടി പ്രവര്‍ത്തകനായ സഖാവിന്റെ ചെയ്തികള്‍ക്കെതിരെ ജനരോഷമുയര്‍ന്നതിനെത്തുടര്‍ന്ന് ഏരിയാ കമ്മറ്റി അംഗം അഡ്വ. കെ. എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബ്രാഞ്ച് യോഗം കുഞ്ഞുമോന് എന്ന ലോറന്‍സിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ഇതിനിടെ സഖാവിന്റെ ഒളിച്ചോടല്‍ ഒതുക്കിത്തീര്‍ക്കാനും ശ്രമം നടന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: