കോട്ടയം:ദല്‍ഹിയിലെ ക്രൈസ്തവ ദേവാലയത്തിനുനേരെ ഉണ്ടായ അക്രമസംഭവത്തില്‍ എഐസിസി വക്താവ് പി.സി. ചാക്കോയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മന്നം യുവജനവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അക്രമസംഭവത്തില്‍ പി.സി. ചാക്കോയുടെ നിലപാടുകള്‍ ദുരൂഹമാണെന്നും സമിതി ആരോപിച്ചു.
പി.സി. ചാക്കോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും പരാതി അയക്കാനും സമിതി തീരുമാനിച്ചു. പ്രസിഡന്റ് കെ.വി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അമയന്നൂര്‍ ഹരി, പ്രശാന്ത് പയ്യപ്പാടി, സുനില്‍ കുമാര്‍ കീരനാട്ട്, അനൂപ് കെ. നായര്‍, ടി.കെ. കൃഷ്ണകുമാര്‍, രാജേഷ് വാകത്താനം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: