ആലപ്പുഴ: സമ്മേളനവേദിയില്‍ നിന്ന് വി.എസ്.അച്യുതാനന്ദന് പോയത് പറഞ്ഞിട്ടാണെന്ന് കോടിയേരി ബാലകൃഷ്ണന്. പ്രതിഷേധിച്ച് പുറത്തുപോവുകയാണെന്ന് വി.എസ് പറഞ്ഞിട്ടില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മറ്റെന്തെങ്കിലും പ്രശ്നങ്ങളുടെ പേരിലാണ് വി.എസ് ഇറങ്ങിപ്പോയതെങ്കില് അത് വി.എസ് പറയണം. അങ്ങനെ പറയാന്‍ പറ്റാത്ത ആളല്ല വി.എസ്. സിപിഎം രൂപീകരിച്ച നേതാവാണ് വി.എസ്. സംസ്ഥാന സമ്മേളനം കഴിയുമ്പോള്‍ സമാരാധ്യനായ വി.എസ് പാര്ട്ടിയിലുണ്ടാവുമോ എന്ന ചോദ്യം തന്നെ അസംബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: