കൊച്ചി: ക്രിക്കറ്റ് ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ പൊരുതുന്ന ഇന്ത്യന്‍ ടീമിന് പ്രോത്സാഹനവും പിന്തുണയുമായി മൈക്രോമാക്സ്, ക്രിക്കറ്റ് ഐക്യഗീതം പുറത്തിറക്കി. എ.ആര്.റഹ്മാന്റെ രചനകളില്‍ ഒന്നായ ചലേ ചലോ എന്ന പ്രശസ്ത ഗാനത്തെ അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് ഗാനം. സോണി മ്യൂസിക് എന്റര്‍ടെയിന്‍മെന്റിന്റെ സഹകരണത്തോടെ ആണ് നിര്‍മാണം.
മലയാളം, ഹിന്ദി, പഞ്ചാബി, തമിഴ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, ആസാമീസ്, ഭാഷകളില്‍ ബെന്നി ദയാല്‍, രഘു ദീക്ഷിത്, ഷാല്മിലി ഖോല്‍ഗഡെ, അക്രിതി കകര്‍, കാര്‍ത്തിക്, സുബിന് ഗാര്‍ഗ്, ശക്തിശ്രീ ഗോപാലന്, കവിത സേഥ്, ഹരി, സുഖ്മണി എന്നിവരാണ് ഗായകര്‍. മൈക്രോമാക്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍, ശുഭ്ജിത് സെന്‍, സോണി മ്യൂസിക് ബ്രാന്‍ഡ് പാര്‍ട്ണര്‍ഷിപ്സ് തലവന്‍ കിരണ്‍ ഡിക്രൂസ്, ശക്തി ശ്രീ ഗോപാലന്, കാര്‍ത്തിക്, രഘു ദീക്ഷിത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: