കൊച്ചി: റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ നാഡീശസ്ത്രക്രിയകള് വിജയകരമായി. നാഡിശസ്ത്രക്രിയാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തുറക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യ നടപ്പാക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ ആശുപത്രിയാണ് അമൃതയെന്നു മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു. അപസ്മാരചികിത്സയുടെ ഭാഗമായാണ് നാലു ശസ്ത്രക്രിയകള്റോസ (റോബോട്ടിക് സര്‍ജിക്കല്‍ ടെക്നോളജി) വഴി വിജയകരമായി നടത്തിയത്.
തലയോടു തുറന്നുള്ള വളരെ സൂക്ഷ്മമായ ശസ്ര്തക്രിയകള്‍ ഇതിലൂടെ വിജയകരമായിപൂര്ത്തിയാക്കാനാകുമെന്നു ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സജേഷ് കെ.മേനോന് പറഞ്ഞു.
ഏറ്റവും ക്യത്യതയോടെ മസ്തിഷ്ക്കത്തില്‍ ശസ്ത്രക്രിയ നടത്തുന്നതോടൊപ്പം ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും കൂടാതെ യന്ത്രകൈകള്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് ക്യത്യതയും വേഗവും കൂടും. പതിവു ശസ്ത്രക്രിയകളേക്കാള്‍ കുറവു സമയം മതിയാകുമെന്നതിനാല്രോഗിക്കു കടുത്തസാമ്പത്തികബാധ്യത ഉണ്ടാകില്ല.
ട്യൂമര്‍, അപസ്മാരം, പാര്ക്കിന്സണ്, പക്ഷാഘാതം, എന്‍ഡോസ്കോപ്പി സര്‍ജറി തുടങ്ങി മസ്തിഷ്കത്തില്‍ നടത്തപ്പെടുന്ന എല്ലാവിധ ശസ്ത്രക്രിയകള്ക്കുംഅത്യാധുനിക സര്‍ജിക്കല്‍ ഉപകരണമായ റോബോട്ടിക്സര്ജിക്കല് ടെക്നോളജി – റോസ ഉപകരിക്കും. മസ്തിഷ്കത്തിന്റെ ഒരു ജിപിഎസ് ആയി ഈ റോബോട്ടിനെ താരതമ്യം ചെയ്യാം.
വിവിധതരം തലയോട് തുറന്നുള്ള ശസ്ത്രക്രിയകളില്‍ വളരെ ക്യത്യമായും സൂക്ഷ്മമായും മാര്‍ഗദര്‍ശനം നല്‍കുന്നതിന് റോബോട്ടിക് സര്‍ജിക്കല്‍ ടെക്നോളജി ഉപകരിക്കും. ഇതിന് ശസ്ത്രക്രിയയ്ക്കു മുമ്പുള്ള രോഗിയുടെ ഇമേജിങ്ങ് ഡാറ്റയോടൊപ്പം, കൃത്യമായ സ്ഥാനവും ഉപകരണം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവും ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള രൂപരേയും ആവശ്യമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂറോളജിക്കല്‍ സര്‍ജറികള്‍ക്കും, പതിവായി ചെയ്യുന്ന ക്ലിനിക്കല്‍ ചികിത്സയ്ക്കും ഇത് അംഗീകരിച്ചിരിക്കുന്നു.
റോബോട്ടുകള്‍ ഒരു സര്‍ജന്റെ കഴിവിനു പകരമാകുകുന്നില്ല, അതുപോലെ തന്നെ എല്ലാ ന്യൂറോസര്‍ജിക്കല്‍ പ്രക്രിയകളെയും സ്വയം പൂര്‍ണ്ണമാക്കാന്‍ സാധിക്കുന്നുമില്ല എങ്കിലും, ഏറ്റവും കൃത്യതയോടെ മസ്തിഷ്കത്തിന്റെ ലക്ഷ്യസ്ഥാനത്ത് ശസ്ത്രക്രിയ ചെയ്യുവാനും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്കുവാനും റോബോട്ടിക് ടെക്നോളജിക്കു സാധിക്കുമെന്നു മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു.
ഗൈനക്കോളജി, യൂറോളജി, ഗാസ്ട്രോ ഇന്റസ്റ്റിനല്‍ എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ക്കായി ഡാവിന്‍ഞ്ചി റൊബോട്ടിക് ടെക്നോളജി അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.ആരോഗ്യ പരിപാലന മേലയില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇന്ത്യയില്‍ ഈ മേലയിലെആദ്യത്തെ ‘റോബോട്ടിക് സെന്റര്‍ ഫോര്‍ എക്സലന്‍സ്’ ആയിഫ്രാന്സിലെ മെഡ്ടെക് കമ്പനി പ്ര്യാപിച്ചിട്ടുണ്ട്.
ആദ്യത്തെ മികച്ച റോബോട്ടിക് സെന്ററാക്കി മാറ്റുവാന്‍ കൂടുതല്‍ റോബോട്ടിക് സര്‍ജിക്കല്‍ മെഷീനുകള്‍ സ്ഥാപിക്കും
പത്രസമ്മേളനത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, മാര്‍ക്കറ്റിങ്ങ് വിഭാഗം മേധാവി ബാബു മേനോന്, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സജേഷ് കെ.മേനോന്, ഡോ. അശോക് പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: